Vazhchayugam

Live News

28.3°C
  • Kottayam
June 29, 2026
Follow Us:
VazhchayugamBlogKeralaസിപിഐഎം പിന്തുണയില്ല; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്

സിപിഐഎം പിന്തുണയില്ല; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്. എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐഎം കൗണ്‍സിലര്‍ എസ് പി ദീപക് പറഞ്ഞു. നടപടിക്രമം പാലിച്ച് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു.

അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്ത് ചര്‍ച്ച എങ്കിലും എല്‍ഡിഎഫ് ചെയ്യുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ഒപ്പം തീരുമാനത്തിന് പിന്നില്‍ ബിജെപി ഡീല്‍ ആണോയെന്ന സംശയവും പ്രകടിപ്പിക്കുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കത്തെ നേരിടുമെന്നായിരുന്നു മേയറുടെ പ്രതികരണം.

വിവാദങ്ങള്‍ക്കിടെ കൗണ്‍സില്‍ യോഗം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലയര്‍ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം കൗണ്‍സിലില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ ഫലംകണ്ടില്ല.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണ സ്തംഭനത്തിനെതിരെ രണ്ടാഴ്ചയായി എല്‍ഡിഎഫ് സമരം തുടരുന്നെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സമയമാകുമ്പോള്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കം ജനങ്ങളെ പറ്റിക്കാനെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags