Vazhchayugam

Live News

28.3°C
  • Kottayam
September 15, 2026
Follow Us:
VazhchayugamBlogKeralaKeralaകോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ. സ്കൂളിലെ ബാഗ് പരിശോധനയിൽ വാട്ടർ ബോട്ടിലിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നൽകിയതാണെന്നായിരുന്നു വിദ്യാർത്ഥി മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ചൻ വാറ്റിയ ചാരായമാണ് സ്കൂളിൽ എത്തിച്ചതെന്ന് വിദ്യാർഥി മൊഴി നൽകിയത്. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് 28 ലിറ്റർ ചാരായം പൊലീസ് പിടിച്ചെടുത്തു. രണ്ടാനച്ചൻ ഒളിവിലെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളിൽ വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചത്. ഇതിലാണ് ചാരായം പിടികൂടിയത്. തുടർന്ന് താമരശ്ശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വിദ്യാർഥിയെ ചോദ്യം ചെയ്തതിലൂടെയാണ് രണ്ടാനച്ചൻ വാറ്റാറുണ്ടെന്നും സഹായത്തിന് തന്നെ വിളിക്കാറുണ്ടെന്നും മൊഴി നൽകിയത്. പിന്നാലെയാണ് വീട്ടിൽ പൊലീസ് പരിശോധന നടത്തി, ചാക്കിൽ കെട്ടിവെച്ച നിലയിൽ 28 ലിറ്റർ ചാരായം പിടികൂടിയത്. 56 കുപ്പികളാണ് കണ്ടെത്തിയത്. രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags