Vazhchayugam

Live News

28.3°C
  • Kottayam
June 24, 2026
Follow Us:
VazhchayugamBlogKeralaപി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

തിരുവനന്തപുരം: പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാൻ കൂട്ടാക്കാതിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ, ധാരണപത്ര പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വാദിച്ചു. പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ വല്ലാത്ത ഒത്തുകളി നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഭരണത്തിൽ ഇരിക്കെ എന്തു കൊണ്ട് കരാറിൽ ഒപ്പിട്ടുവെന്ന് വ്യക്തം ആക്കാൻ പ്രതിപക്ഷവും തയാറായില്ല.

പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സഭാ തലത്തിൽ എത്തിയപ്പോഴും ആരോപണ പ്രത്യാരോപണങ്ങൾക്ക് ഒരു കുറവുമില്ല. ധാരണപത്രത്തിൽ ഒപ്പുവെച്ച എൽഡിഎഫ് നടപടിയാണ് സംസ്ഥാനത്തെ കുരുക്കിലാക്കിയത് എന്നാണ് സർക്കാർ നിലപാട്. ധാരണ പത്രത്തിന് നിയമ സാധുത ഇല്ലെന്ന വാദമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷം ഉന്നയിച്ചത്.യുഡിഎഫ് സർക്കാർ പി എം ശ്രീയുടെ അംബാസിഡറായി മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.

പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ ഉപസമിതി പരിശോധിക്കുകയാണെന്നും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നുമാണ് സർക്കാരിൻ്റെ ഉറപ്പ്. പി എം ശ്രീ പദ്ധതി ബിജെപി അജണ്ടയാണ്.സർക്കാർ അതിൽ കീഴടങ്ങുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

നിയമസഭയിലെ സംവാദം കഴിയുമ്പോഴും എന്തുകൊണ്ട് പിഎം ശ്രീ പദ്ധതി ഒപ്പുവെച്ചു എന്ന് വ്യക്തമാക്കാൻ ഇടതുപക്ഷമോ , പ്രതിപക്ഷത്ത് ഇരിക്കെ എതിർത്ത പദ്ധതി നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കാൻ യുഡിഎഫോ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പി.എം ശ്രീ പദ്ധതി സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി ഇന്ന് ചേരും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags