Vazhchayugam

Live News

28.3°C
  • Kottayam
June 24, 2026
Follow Us:
VazhchayugamBlogNationalFCRA നിയമത്തിൽ ഭേദഗതി: NGO സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കി

FCRA നിയമത്തിൽ ഭേദഗതി: NGO സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കി

ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മതപരിവർത്തന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ വിശ്വാസ പ്രചാരണം ആവാം. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ചട്ട ഭേദഗതി.

വിദേശ പൗരന്മാർ മുഖ്യ ഭാരവാഹികളായാൽ വിദേശ ഫണ്ട് ലഭിക്കുന്നതിലും നിയന്ത്രണം. വിശ്വാസ പ്രചാരണം ആവാം, മത പരിവർത്തനത്തിന് വിലക്കേർപ്പെടുത്തി. ചില മേഖലകളിൽ രാഷ്ട്രീയമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. കഴിഞ്ഞ 2 വർഷങ്ങൾ കൊണ്ട് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടിനത്തിൽ ചെലവാക്കിയിരിക്കണം. അഞ്ച് വിഭാഗങ്ങളിലായി 105 പ്രവർത്തനങ്ങൾ മാത്രം അനുവദനീയമെന്ന് ഭേദഗതിയിൽ പറയുന്നു.

എഫ്‌സി‌ആർ‌എ കുറ്റകൃത്യങ്ങൾക്കുള്ള പിഴകൾ പരിഷ്കരിച്ചു. പരിധിക്ക് മുകളിൽ ഭരണപരമായ ആവശ്യങ്ങൾക്ക് സംഭാവന ചെലവഴിച്ചാൽ ഒരു ലക്ഷം രൂപ പിഴ. ഊഹക്കച്ചവട നിക്ഷേപങ്ങൾക്ക് ഒരു ലക്ഷം രൂപ പിഴ. റിട്ടേണിന്റെ 100 ശതമാനവും തിരിച്ചുപിടിക്കും. വക മാറ്റി ചെലവഴിച്ചാൽ ഒരു ലക്ഷം രൂപ പിഴ.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags