Vazhchayugam

Live News

28.3°C
  • Kottayam
June 23, 2026
Follow Us:
VazhchayugamBlogTechവാട്സാപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരൻ; കുനാൽ ഷാ പുതിയ സിഇഒ

വാട്സാപ്പിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരൻ; കുനാൽ ഷാ പുതിയ സിഇഒ

ബെംഗളൂരു: പ്രമുഖ ഫിൻടെക് പ്ലാറ്റ്‌ഫോമായ ക്രെഡിന്റെ സ്ഥാപകൻ കുനാൽ ഷാ വാട്‌സ്ആപ്പിന്റെ പുതിയ ആഗോള മേധാവിയായി ചുമതലയേൽക്കും. മെറ്റയുമായുള്ള പുതിയ പങ്കാളിത്തത്തെ തുടർന്നാണ് നേതൃത്വമാറ്റം. 2019 മുതൽ വാട്സാപ്പിനെ നയിച്ചിരുന്ന വിൽ കാത്‌കാർട്ടിന് പകരക്കാരനായാണ് കുനാൽ ഷാ മെറ്റയിലേക്ക് എത്തുന്നത്.

ഇതോടെ ക്രെഡിന്റെ പ്രവർത്തന ചുമതലകളിൽ നിന്നും സിഇഒ പദവിയിൽ നിന്നും കുനാൽ ഷാ പടിയിറങ്ങും. പകരം, കമ്പനിയുടെ നിലവിലെ സ്ട്രാറ്റജി ആൻഡ് ഫിനാൻസ് വിഭാഗം മേധാവിയായ മിതൻ സമ്പത്തിനെ ക്രെഡിന്റെ പുതിയ ഇടക്കാല സിഇഒ ആയി നിയമിച്ചു. ക്രെഡിന്റെ ഓപ്പറേറ്റിങ് പദവി ഒഴിയുമെങ്കിലും കമ്പനിയിലെ തന്റെ വ്യക്തിഗത ഓഹരി പങ്കാളിത്തം കുനാൽ ഷാ നിലനിർത്തും.

ക്രെഡിനെ മുൻനിര സാങ്കേതിക കമ്പനിയായി വളർത്തിയെടുത്ത കുനാൽ ഷായുടെ മികവ് വാട്‌സ്ആപ്പിനെ നയിക്കാൻ തുണയാകുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. വാട്‌സ്ആപ്പിന്റെ അമരക്കാരനായി താൻ മെറ്റയിൽ ചേരുകയാണെന്ന വിവരം എക്‌സിലൂടെ പങ്കുവെച്ച കുനാൽ ഷാ, വാട്സാപ്പിന്റെ ഭാവി വളർച്ചാ സാധ്യതകൾ സമാനതകളില്ലാത്തതാണെന്ന് പറഞ്ഞു.

ക്രെഡിൽ 8,550 കോടി രൂപ (ഏകദേശം 900 ദശലക്ഷം ഡോളർ) മെറ്റാ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, 2018 ൽ സ്ഥാപിതമായ ക്രെഡിന് നിലവിൽ 1.7 കോടിയോളം സജീവ ഉപഭോക്താക്കളുണ്ട്. ഇന്ത്യയിലെ മൊത്തം ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകളുടെ 40 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നത് ക്രെഡ് വഴിയാണ്. കമ്പനിയുടെ വായ്പാ ബിസിനസ്സ് വിഭാഗം നിലവിൽ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ഏകദേശം 24,000 കോടി രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags