
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനം: വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊപരുക്കം
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ഈ തീരുമാനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ഒരു വിഭാഗത്തിന്റെ ആരോപണം. തീരുമാനം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും ആക്ഷേപമുണ്ട്. അതേസമയം വിഷയം നിയമസഭക്ക് അകത്തും പുറത്തും രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷവും തയ്യാറെടുക്കുകയാണ്.

സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് എക്സൈസ് വകുപ്പുമായി കൂടിയാലോചന നടത്താത്തതില്‍ വകുപ്പ് മന്ത്രി എം ലിജു തന്നെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിയോജിപ്പും ആശങ്കയും അറിയിച്ച എം ലിജു നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് അടക്കമുള്ള നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടതും മുഖ്യമന്ത്രി വി ഡി സതീശന് തിരിച്ചടിയാണ്.

ഭരണത്തിലേറി ഒരു മാസത്തിനുള്ളില്‍ വി ഡി സതീശന് സര്‍ക്കാരിനെതിരെ കിട്ടിയ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമാക്കി നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇന്ന് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ശൂന്യവേളയില്‍ റൂള്‍ 50 പ്രകാരം നോട്ടീസ് നല്‍കാനാണ് നീക്കം നടക്കുന്നത്.








