Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKerala‘സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍’; പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍

‘സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍’; പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍

തിരുവനന്തപുരം:ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍. തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടിയിലാണ് വിസിമാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.

ഡോ. മോഹനന്‍ കുന്നുമലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നേരത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഇന്നലെ നടന്ന പരിപാടിയിലാണ് ഡോ. മോഹനന്‍ കുന്നുമല്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.

കേരള വിസിയുടെ സംഘപരിവാര്‍ ബന്ധം എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ നിരവധി തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലത്തെ സംഭവത്തില്‍ എസ്എഫ്ഐയും പ്രതിഷേധം രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags