Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogKarnatakaമൂകാംബികയിലെത്തി വിജയ്; ക്ഷേത്ര ദർശനത്തിനു ശേഷം തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ച് മടക്കം

മൂകാംബികയിലെത്തി വിജയ്; ക്ഷേത്ര ദർശനത്തിനു ശേഷം തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ച് മടക്കം

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയോടെയായിരുന്നു ദർശനം.

മംഗളൂരു വിമാനത്താവളത്തിൽ എത്തിയ വിജയ് അവിടെ നിന്ന് റോഡ് മാർഗം കൊല്ലൂരിലേക്കെത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പൂജാരിമാരും ചേർന്നാണ് സ്വീകരിച്ചത്.

പിന്നീട് ക്ഷേത്രത്തിനുള്ളിൽ കയറി വിജയ് ദർശനം പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷേത്ര ഭരണസമിതിയും ജില്ലാ ഭരണകൂടവും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിനുള്ളിലും പരിസരത്തും സുരക്ഷാ ആവശ്യങ്ങൾക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ക്ഷേത്രത്തിനുള്ളിലും പരിസരത്തും പൊലീസ് പരിശോധന നടത്തി.
നിരവധി ആരാധകരും ഭക്തരും അദ്ദേഹത്തെ കാണാൻ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post