Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogKeralaപൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

പൊലീസ് തലപ്പത്ത് അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

പൊലീസ് തലപ്പത്ത് അഴിച്ചുപണി. പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി. എസ് ശ്രീജിത്ത് ജയില്‍ മേധാവി. എച്ച് വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക. ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി.

ഇന്റലിജന്‍സ് മേധാവി ദിനേന്ദ്ര കശ്യപ് എന്നിങ്ങനെയാണ് നിയമം. ടി പി കേസ് അന്വേഷണ ഉദ്യോഗസ്ഥാനായിരുന്ന ഷൗക്കത്തലിയെ കോഴിക്കോട് കമ്മീഷണറായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തിന് ചുമതല ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കാണെന്നത് പ്രധാന സവിശേഷതയാണ്.

ഹര്‍ഷിത അട്ടല്ലൂരിയെയാണ് പൊലീസ് ആസ്ഥാനത്ത് ഐ ജിയായി നിയമിച്ചത്. നിലവില്‍ ട്രാഫിക്കിന്റെ ചുമതലയായിരുന്നു. ഇന്റലിജെന്‍സിന്റെ തലപ്പത്തേക്ക് ഐ ജി നിശാന്തിനിയും എത്തുന്നു. ശ്യാം സുന്ദറിനെ ക്രൈം ബ്രാഞ്ച് ഐജിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ ബറ്റാലിയന്‍ എ ഡി ജി പിയായി നിയമിച്ചു.

ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. അരുള്‍ ബി കൃഷ്ണ -തിരുവനന്തപുരം കമ്മീഷണര്‍, മെറിന്‍ ജോസഫ് -കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, കെ കാര്‍ത്തിക് – തൃശൂര്‍ റേഞ്ച് ഡി ഐ ജി, ടി നാരായണന്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി, യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡി ഐ ജി – എന്നിങ്ങനെയാണ് നിയമനം.

Leave a Comment

Your email address will not be published. Required fields are marked *

Related Post