Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogNationalഅനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപണം; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇഡി കേസ് റദ്ദാക്കി

അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപണം; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെയുള്ള ഇഡി കേസ് റദ്ദാക്കി

ന്യൂഡൽഹി: അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുരകായസ്‌കതയ്ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന ഇ.ഡി. കേസ് ദില്ലി ഹൈക്കോടതി റദ്ദാക്കി. ദില്ലി പൊലീസിന്റെ എക്കണോമിക് ഒഫന്‍സ് വിങ്ങിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും റദ്ദാക്കി.

ഇത്തരത്തിലൊരു കേസ് തുടരുന്നത് നിയമനടപടികളുടെ ദുര്‍വിനിയോഗമായിത്തീരുമെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമപ്രകാരമാണ് ന്യൂസ്‌ക്ലിക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും നിയമലംഘനമില്ലെന്നും കോടതി വ്യക്തമാക്കി. ചൈനയില്‍ നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുകളില്‍ ഇ.ഡി. കേസെടുത്തിരുന്നത്.

2023 ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നു.

എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post