Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKerala​”മേജർ രവി നടത്തിയത് വിലകുറഞ്ഞ പ്രചാരണം; അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ”

​”മേജർ രവി നടത്തിയത് വിലകുറഞ്ഞ പ്രചാരണം; അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ”

തിരുവനന്തപുരം: സിനിമാ നടന്‍ ഇന്നസെന്റ് മരിച്ച സമയത്ത് പിണറായി വിജയന് ഏര്‍പ്പെടുത്തിയ സുരക്ഷയെക്കുറിച്ച് മേജര്‍ രവി പറഞ്ഞ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് 55 വാഹനങ്ങളുടേയും 560 പൊലീസിന്റേയും അകമ്പടിയോടെയായിരുന്നുവെന്നാണ് ബിജെപി നേതാവ് മേജര്‍ രവി പറഞ്ഞത്.

ഇതുപോലെ ചില പ്രൊഫൈലുകളില്‍ വ്യാജ വിഡിയോ നിര്‍മിച്ച് ഷെയര്‍ ചെയ്തതായും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാല്‍ ഈ അടിസ്ഥാന രഹിതമായ വ്യാജ നിര്‍മിതി ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളൂ.

പക്ഷെ മേജര്‍ രവിയെ പോലെ ഒരാള്‍ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post