Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaKerala‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

‘ആലിൻ ഇനി ബ്രാൻഡ്’; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ ഇനി ബ്രാൻഡ്. സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. ആലിന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തു. നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നിർവഹിച്ചു.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്.


മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിച്ചു.

ടി.ജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം. യു ബിജു തുടങ്ങിയവർ പങ്കെടുത്തു. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ച തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിച്ചു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post