Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജന്‍ 26-ാം വാര്‍ഷിക ആഘോഷം; ദിവസേനയുള്ള നറുക്കെടുപ്പില്‍ റാന്നി സ്വദേശിനി ജ്യോതിയ്ക്ക് അയണ്‍ ബോക്‌സ് സമ്മാനം

ഓക്‌സിജന്‍ 26-ാം വാര്‍ഷിക ആഘോഷം; ദിവസേനയുള്ള നറുക്കെടുപ്പില്‍ റാന്നി സ്വദേശിനി ജ്യോതിയ്ക്ക് അയണ്‍ ബോക്‌സ് സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ പത്തനംതിട്ട റാന്നി അങ്ങാടി ആരവത്തില്‍ ജ്യോതി പി.രാജന് അയണ്‍ ബോക്‌സ് സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ ദിവസം റാന്നി ഓക്‌സിജന്‍ ഷോറൂം സന്ദര്‍ശിച്ച ജ്യോതി, മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായത്തോടെ വ്യാഴാഴ്ച കോട്ടയം നാഗമ്പടം ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ബ്രാഞ്ച് മാനേജര്‍ ലിബിന്‍ ജോസഫ്, ഡെപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ വി.ആര്‍. അരുണ്‍കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സ്പേര്‍ട്ട്‌സുമാരായ ബിറ്റോ ബെന്നി, ജോണ്‍സണ്‍ സാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post