Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogKeralaഇടിമിന്നല്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? അറിയേണ്ടതെല്ലാം

ഇടിമിന്നല്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? അറിയേണ്ടതെല്ലാം

മഴക്കാലം വാരാന്‍ പോകുകയാണ്. മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും കൂടിയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതലെ കേള്‍ക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന്. മിന്നല്‍ സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അപകട സാധ്യത കൂടുതലാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? എന്നാല്‍ ഇതില്‍ ശാസ്ത്രീയ അടിത്തറയില്ല എല്ലാം തെറ്റിദ്ധാരണകളാണ് എന്നതാണ് യാഥാര്‍ഥ്യം.

സിഗ്‌നലുകള്‍ മൊബൈല്‍ ഫോണില്‍ എത്തുന്നത് വൈദ്യുതകാന്തിക തരംഗങ്ങളില്‍ ഒന്നായ റേഡിയോ തരംഗങ്ങള്‍ വഴിയാണ്. വൈദ്യുതി ഒരിക്കലും ഈ തരംഗങ്ങളിലൂടെ കടന്നുപോകുന്നില്ല, അതായത് മിന്നല്‍ ഒരിക്കലും ഈ റേഡിയോ തരംഗങ്ങള്‍ വഴി മൊബൈലില്‍ എത്തുന്നില്ല. ചുരുക്കത്തില്‍, മൊബൈല്‍ ഫോണ്‍ ഒരിക്കലും മിന്നലിനെ ആകര്‍ഷിക്കില്ല. ഇടിമിന്നല്‍ സമയത്ത് ഒരാള്‍ക്ക് ഒരു കോള്‍ ചെയ്യാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. എന്നിരുന്നാലും, ഇടിമിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കരുത്. അത് ഒരു വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, അതിലൂടെ ഷോക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.

ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമല്ലെന്ന് പറയുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നതിനിടെ പലര്‍ക്കും ഇടിമിന്നലേറ്റിട്ടുണ്ട്. എന്നാല്‍ അപകടമുണ്ടായത് ഫോണ്‍ ഉപയോഗിച്ചതുകൊണ്ടാണെന്ന് പറയാന്‍ കഴിയില്ല. ഇടിമിന്നലുള്ള സമയത്ത് വീടിന് പുറത്ത് നിന്ന് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മിന്നലേക്കാറുണ്ട്.

എന്നാല്‍ ഇത്തരം അപകടങ്ങള്‍ ഫോണ്‍ ഉപയോഗിച്ചതുകൊണ്ടല്ല, മറിച്ച് ഈ സമയത്ത് പുറത്ത് നിന്നതുകൊണ്ടാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ ഇടിമിന്നലുള്ള സമയങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് അപകടത്തിന് കാരണമായേക്കം. ഇടിമിന്നലുള്ള സാഹചര്യത്തില്‍ എല്ലാ വൈദ്യുത ഉപകരണങ്ങളും വിച്ഛേദിക്കണം. അല്ലാത്തപക്ഷം, ഉയര്‍ന്ന മിന്നല്‍ പ്രവാഹങ്ങള്‍ വയറുകളിലൂടെ പ്രവഹിക്കുകയും അപകടത്തിന് കാരണമാവുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Related Post