Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogNationalകാവേരി നദീജല തര്‍ക്കം; വിജയ്‌യെ ബെംഗളൂരുവിൽ തടയുമെന്ന് കന്നഡ സംഘടനകൾ; കൂടിക്കാഴ്ച റദ്ദാക്കി ശിവകുമാര്‍

കാവേരി നദീജല തര്‍ക്കം; വിജയ്‌യെ ബെംഗളൂരുവിൽ തടയുമെന്ന് കന്നഡ സംഘടനകൾ; കൂടിക്കാഴ്ച റദ്ദാക്കി ശിവകുമാര്‍

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ തടയുമെന്ന് കന്നഡ സംഘടനകള്‍. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്നാണ് മുന്നറിയിപ്പ്. വെള്ളം വേണ്ടെന്ന് പറയാതെ കര്‍ണാടകയില്‍ വരാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ വിജയ്‌യുമായുള്ള കൂടിക്കാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ റദ്ദാക്കി.

ഓഗസ്റ്റ് മൂന്നിനായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. നദീജല തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് കര്‍ണാടകയുടെ തീരുമാനം. കൂടിക്കാഴ്ചയ്ക്ക് വരേണ്ടതില്ലെന്ന് വിജയ്‌യെ ഡി കെ ശിവകുമാര്‍ അറിയിക്കും. കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടും.

നദീജല തര്‍ക്ക വിഷയത്തില്‍ ഓഗസ്റ്റ് പതിമൂന്നിന് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്. ഫെഡറേഷന്‍ ഓഫ് പ്രോ-കന്നഡ ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വാട്ടല്‍ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബിസിനസ് സ്ഥാപനങ്ങളു മറ്റ് അസോസിയേഷനുകളും ബന്ദുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വരുന്ന പതിനഞ്ച് ദിവസം തമിഴ്‌നാടിന് 3,500 ക്യുസെക്‌സ് ജലം വിട്ടുനല്‍കാന്‍ കാവേരി ജലനിയന്ത്രണ സമിതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു ജലനിയന്ത്രണ സമിതി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും ശരിവെച്ചിരുന്നു. കര്‍ണാടക ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയും ജല മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാണെന്നും ജലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കര്‍ണാടക അറിയിച്ചത്. എന്നാല്‍ കര്‍ണാടകയുടെ വാദം ജല മാനേജ്‌മെന്റ് അതേറിറ്റി തള്ളി. ഇതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഓഗസ്റ്റ് രണ്ടിന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച ബെംഗളൂരുവിലാണ് യോഗം. യോഗത്തില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags