Vazhchayugam

Live News

28.3°C
  • Kottayam
July 3, 2026
Follow Us:
VazhchayugamBlogClimateഎൽനിനോ തുടരുന്നൂ; സംസ്ഥാനത്ത്‌ ജൂലൈയിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

എൽനിനോ തുടരുന്നൂ; സംസ്ഥാനത്ത്‌ ജൂലൈയിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജൂലൈ മാസത്തിലും സാധാരണയെക്കാൾ മഴ കുറവ് ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽനിനോ സാഹചര്യം തുടരുന്നതിനാലാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ഇപ്പോൾ ന്യൂട്രൽ സ്ഥിതിയിൽ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ സ്ഥിതി മുഴുവൻ കാലവർഷ സീസണിലും തുടരാനാണ് സാധ്യത.

അതേസമയം, അഞ്ചു ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഇന്നു മുതൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags