Vazhchayugam

Live News

റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു

കുളപ്പുള്ളി അപ്പന്‍ മുതല്‍ പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാട് വരെ; നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വര്‍ഷം

എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘മാപ്പുമില്ല, ഒരു കോപ്പുമില്ല’; സിസ തോമസിന്റെ വീടിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്‌ഐ

മാപ്പ് പറഞ്ഞാലും ഒത്തുതീര്‍പ്പിനില്ല; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

28.3°C
  • Kottayam
November 3, 2026
Follow Us:
VazhchayugamBlogKeralaഎൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്: പി.എം.നിയാസ്

എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്: പി.എം.നിയാസ്

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതിൽ യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. നിയമനത്തിലെ എതിർപ്പ് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അറിയിച്ചു. എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും പി എം നിയാസ് തുറന്നടിച്ചു. തെരഞ്ഞെ​​ടു​​പ്പ് കമ്മീഷന്റെ ന​​ഷ്‌​ട​​പ്പെ​​ട്ട വിശ്വാ​​സ്യത ജ​​നാ​​ധി​​പ​​ത്യ ഇ​​ന്ത്യ​​ക്ക് അ​​പ​​മാ​​ന​​മാ​​യി​​ട്ടു​​ണ്ടെന്ന് പി എം നിയാസ് പറഞ്ഞു.

കേരളത്തിലെ സുപ്രധാനമായ പദവിയാണെന്നും ഗവർണർ ഒപ്പ് വച്ചാൽ പിന്നെ മാറ്റാൻ കഴിയില്ലെന്നും പിഎം നിയാസ് പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ്‌ അപ്രത്യക്ഷമായി. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അതെല്ലാം എവിടെപ്പോയി എന്ന് അദേഹം ചോദിച്ചു. കഴിഞ്ഞകാല സമൂഹമാധ്യമ ഇടപെടലിനെ കുറിച്ച് അന്വേഷിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടു. മന്ത്രിക്ക് അതിന്റെ കോപ്പികൾ എല്ലാം നൽകും. വകുപ്പ് മന്ത്രിക്ക് അങ്ങനെയെങ്കിലും ബോധ്യപ്പെടട്ടെയെന്ന് നിയാസ് പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനെ കാണാൻ ശ്രമിക്കുമെന്ന് നിയാസ് വ്യക്തമാക്കി. കാര്യങ്ങൾ ബോധ്യപ്പെടുത്തും. ആഭ്യന്തരമന്ത്രിയെ ബോധിപ്പിച്ചു. കാര്യങ്ങൾ വ്യക്തമായി എന്ന് വിശ്വസിക്കുന്നു. സർക്കാർ നിയമനം ഹോൾഡ് ചെയ്തു എന്നാണ് വിവരമെന്നും അദേഹം കൂട്ടിച്ചേർത്തു. എൻ. ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് പരിശോധിച്ച ശേഷമെന്നായിരുന്നു തദ്ദേശമന്ത്രി കെ എം ഷാജിയുടെ പ്രതികരണം.അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എൻ ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് എന്ന് മന്ത്രി കെ എം ഷാജി പറഞ്ഞിരുന്നു. പിന്നാലെയാണ് പിഎം നിയാസ് വിമർശനം കടുപ്പിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags