
ഡോ.കെ.ജെ റീനയ്ക്ക് അനുകൂലമായ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്
കൊച്ചി: ഡോക്ടർ കെ ജെ റീനയ്ക്ക് അനുകൂലമായ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വൈകിട്ട് നാല് മണിക്ക് വിധി പറയുക. ഡോക്ടർ റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാണ് അപ്പീലിൽ സർക്കാരിന്റെ ആവശ്യം.

കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഡോ. കെജെ റീനയെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വാദം. സ്ഥലം മാറ്റത്തിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചില്ലെന്നും ഉൾപ്പെടെയുള്ള റീനയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, സർക്കാർ നടപടി സ്റ്റേ ചെയ്തത്.റീനയുടേത് സ്വാഭാവിക സ്ഥലം മാറ്റം ആണെന്ന സർക്കാർ വാദവും ട്രിബ്യൂണൽ അംഗീകരിച്ചില്ല.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തലപ്പത്തെ ഈ കസേരകളി.








