Vazhchayugam

Live News

28.3°C
  • Kottayam
June 18, 2026
Follow Us:
VazhchayugamBlogFifa Worldcup 2026 Newsഎംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി ഫ്രാൻസ്

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി ഫ്രാൻസ്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ സെനഗലിനെ 3-1ന് കീഴടക്കി ഫ്രാന്‍സിന് വിജയത്തുടക്കം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ നേടിയ ഇരട്ട ഗോളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. ഫ്രഞ്ച് ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന റെക്കോര്‍ഡും മത്സരത്തില്‍ എംബാപ്പെ കുറിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 66-ാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഒസ്മാന്‍ ഡംബലെയ്ക്ക് പകരക്കാനായി കളത്തിലെത്തിയ ബ്രാഡ്‌ലി ബര്‍കോള 82-ാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കി.

ഇഞ്ചുറി ടൈമില്‍ ഇബ്രാഹിം എംബായെ സെനഗലിനായി ആശ്വാസഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടുപിന്നാലെ എംബാപ്പെ വീണ്ടും ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സ് വിജയം ഉറപ്പിച്ചു. ഇരട്ടഗോളോടെ എംബാപ്പെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമായി മാറി. ലോകകപ്പില്‍ താരത്തിന്റെ ഗോളുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post