Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaപാഠപുസ്‌തക വിതരണത്തിൽ വീഴ്‌ച വരുത്തി; ആറാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം

പാഠപുസ്‌തക വിതരണത്തിൽ വീഴ്‌ച വരുത്തി; ആറാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം

പാലക്കാട്‌: പാലക്കാട് ഒറ്റപ്പാലത്ത് സ്കൂൾ പാഠപുസ്‌തക വിതരണത്തിൽ വീഴ്‌ച വരുത്തിയെന്ന
ആറാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി അധ്യാപികയായ പി ബിന്ദു മോളെയാണ് സ്ഥലം മാറ്റിയത്.

സ്കൂൾ തുറന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നില്ല. യു പി കുട്ടികളുടെ പാഠപുസ്തക വിതരണത്തിന്റെ ചുമതല ബിന്ദു മോൾക്കായിരുന്നു ഉണ്ടായിരുന്നത്. പാഠപുസ്തകങ്ങൾ ലഭിക്കാത്തതിനാൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും,പുസ്തകം ഇല്ലാത്തതിനാൽ ക്ലാസുകളും നടക്കുന്നില്ലെന്ന് വിദ്യാർഥികൾ വിദ്യാഭ്യാസ വകുപ്പിൽ പരാതിപ്പെടുകയായിരുന്നു.

ഇതേ തുടർന്നാണ് അധ്യാപികയ്‌ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ഈസ്റ്റ് ഒറ്റപ്പാലം ഹൈസ്കൂളിൽ നിന്നും ഇവരെ ആനക്കര ഗവ. ഹൈസ്കൂളിലേക്കാണ് സ്ഥലംമാറ്റി ഉത്തരവായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post