Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaKeralaജൂൺ 15 മുതൽ KSRTC ഓർഡിനറി ബസിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര;പദ്ധതിയുടെ പേര് പ്രിയദർശിനി: മുഖ്യമന്ത്രി

ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര;പദ്ധതിയുടെ പേര് പ്രിയദർശിനി: മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂൺ 15 മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര സൗകര്യം ഉറപ്പെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യയാത്രക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായുള്ള ഈ പദ്ധതി പ്രിയദർശിനി എന്ന പേരിലാവും അറിയപ്പെടുക. വരുമാനം, പ്രായം എന്നീ ഉപാധികൾ ഒന്നും ഇല്ലാതെ ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയ്ക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപയാണ് വരുമാന നഷ്ടം വരിക. ഒരു വർഷത്തിൽ കെഎസ്ആർടിസിയ്ക്ക് നഷ്ട്ടം വരുന്നത് 800 കോടിയോളം രൂപയായിരിക്കും. ഈ തുക സർക്കാർ വഹിക്കും.നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന 1500 കോടിക്ക് പുറമെ ഈ നഷ്ട്ടം സംഭവിക്കുന്ന തുകയും സർക്കാർ കെഎസ്ആർടിസിയ്ക്ക് നൽകും.

6 മാസത്തിനകം KSRTC വരുമാനം കൂട്ടണം. ആ ഘട്ടത്തിൽ പദ്ധതി കുറച്ചു കൂടി വ്യാപിപ്പിക്കും.സ്‌റ്റേറ്റ് അറ്റോർണിയായി അനുപ് ബി നായരെ നിയമിച്ചു.കെഎസ്ആർടിസിയുടെ നില കുറച്ചുകൂടി മെച്ചപ്പെടുത്തിയതിന് ശേഷമായിരിക്കും സൗജന്യ യാത്രയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുക.

മലബാർ ജില്ലകളിലെ ബസ് സർവീസിൽ 28% മാത്രമേ KSRTC ഉള്ളു. ഒരു പുതിയ സംവിധാനം ഏർപ്പെടുത്തുമ്പോൾ അതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട് കുറവുകൾക്കനുസരിച്ച് അതെല്ലാം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post