
പാലാ നഗരസഭയിൽ യുഡിഎഫിൽ തർക്കം; കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിൽ തർക്കം.കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി ഉയർന്ന് വന്നു.

കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ചെയർപഴ്‌സന്റെ വാച്ചും ഫയലും മോഷ്ടിച്ചതായി പൊലീസിൽ പരാതി ലഭിച്ചു.

തന്നെ കയ്യേറ്റം ചെയ്തെന്ന് ഒരാഴ്ച മുൻപ് ബിജു മാത്യൂസ് സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു തർക്കം രൂക്ഷമായാൽ യു ഡി എഫിന് ഭരണ നഷ്ടപ്പെടും എന്ന സ്ഥിതിയുമുണ്ട്.








