Vazhchayugam

Live News

ദീര്‍ഘകാലം പങ്കാളിയുമൊത്ത് ജീവിക്കാം; വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ‘കിടിലന്‍’ കോഴ്‌സ്

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ ‘ബ്ലൂ വേവ്’; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

സെക്രട്ടേറിയേറ്റിന് മുന്നിലെ LPST ഉദ്യോഗാർഥികളുടെ സമരം; ഐക്യദാർഢ്യവുമായി സിജെപി,നാളെ മുതൽ സമരപ്പന്തലിൽ

​അരുൺ റെജി മംഗലത്തിന്റെ ആദ്യ യാത്രാനോവൽ ‘സീദേ ചലോ’ പ്രകാശനം ചെയ്തു

കേരളത്തിലെ മോദിയാണ് വി ഡി സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: പി രാജീവ്

KSEB ചെയർമാന്റെ മാറ്റം സ്വാഭാവികം, പിണറായി സർക്കാരിൻ്റെ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്: മുഖ്യമന്ത്രി

28.3°C
  • Kottayam
November 4, 2026
Follow Us:
VazhchayugamBlogLiterature​അരുൺ റെജി മംഗലത്തിന്റെ ആദ്യ യാത്രാനോവൽ ‘സീദേ ചലോ’ പ്രകാശനം ചെയ്തു

​അരുൺ റെജി മംഗലത്തിന്റെ ആദ്യ യാത്രാനോവൽ ‘സീദേ ചലോ’ പ്രകാശനം ചെയ്തു

കോട്ടയം: യുവ എഴുത്തുകാരൻ അരുൺ റെജി മംഗലത്തിന്റെ ആദ്യ യാത്രാനോവൽ ‘സീദേ ചലോ’ (Seedhe Chalo) പ്രകാശനം ചെയ്തു. പ്രവാദ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി, റിലീസിനും മുൻപ് തന്നെ 200-ലധികം പ്രീ-ബുക്കിംഗുകൾ നേടി വൻ വിജയമാണ് കൈവരിച്ചത്.

നവാഗതനായ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണിത്.
ചടങ്ങിൽ മിറാഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഉണ്ണികൃഷ്ണൻ കിടങ്ങൂർ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതികൾ, പ്രമുഖ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബി. കേരളവർമ്മയും എം.ജി. സർവ്വകലാശാലയിലെ (SIRP) ഡോ. എം.വി. ബിജുലാലും ചേർന്ന് ഏറ്റുവാങ്ങി.

പ്രശസ്ത മീഡിയ വ്യക്തിത്വം സന്തോഷ് ജോർജ് കുളങ്ങര എഴുതിയ അവതാരികയും, പ്രമുഖ സാഹിത്യകാരൻ എസ്. ഹരീഷ് തയ്യാറാക്കിയ ബാക്ക്-കവർ ബ്ലർബും പുസ്തകത്തിന്റെ മാറ്റ് ഇരട്ടിയാക്കുന്നു. യാത്രാനുഭവങ്ങളുടെയും ഫിക്ഷന്റെയും പുതിയ അനുഭവം സമ്മാനിക്കുന്ന ‘സീദേ ചലോ’ ഇതിനകം തന്നെ വായനക്കാരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags