Vazhchayugam

Live News

റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു

കുളപ്പുള്ളി അപ്പന്‍ മുതല്‍ പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാട് വരെ; നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വര്‍ഷം

എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘മാപ്പുമില്ല, ഒരു കോപ്പുമില്ല’; സിസ തോമസിന്റെ വീടിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്‌ഐ

മാപ്പ് പറഞ്ഞാലും ഒത്തുതീര്‍പ്പിനില്ല; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

28.3°C
  • Kottayam
November 3, 2026
Follow Us:
VazhchayugamBlogKeralaഎസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

കൊച്ചി: എറണാകുളത്ത് എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്. തൃപ്പൂണിത്തുറ സ്വദേശിക്ക് ഏഴു ലക്ഷത്തി എഴുപതിനായിരം രൂപ നഷ്ടമായി. എസ്‌ഐആര്‍ രേഖകളില്‍ തെറ്റുണ്ടെന്ന് പറഞ്ഞ്, തിരുത്താനായി ലിങ്ക് അയച്ചു നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്.

72 വയസ്സുള്ള വയോധികനാണ് തട്ടിപ്പിന് ഇരയായത്. വോട്ടര്‍പട്ടികയിലെ പേരും പിതാവിന്റെ പേരും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് സന്ദേശം ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഫോണ്‍ വഴിയും ബന്ധപ്പെടുന്നു.

തുടര്‍ന്ന് പേര് തിരുത്താനായി ഇലക്ഷന്‍ കമ്മീഷന്റേതെന്ന പേരില്‍, വാട്‌സ് ആപ്പില്‍ വ്യാജ ലിങ്ക് അയച്ചു നല്‍കുന്നു. ഈ ലിങ്കില്‍ കയറിയതോടെ, ഐസിഐസിഐ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലെ പണം നഷ്ടമായെന്നാണ് വയോധികന്റെ പരാതി. തുടര്‍ന്ന് ഹില്‍പ്പാലസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags