Vazhchayugam

Live News

28.3°C
  • Kottayam
November 4, 2026
Follow Us:
VazhchayugamBlogKeralaപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 17കാരന്‍ ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ

പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 17കാരന്‍ ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയിലായി. ശ്രീകാര്യം സ്വദേശി ഉമര്‍ (22), കൗമാരക്കാരായ ഒരു ആണ്‍കുട്ടി, പെണ്‍കുട്ടി എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടേത് വൈരാഗ്യ കൊലയെന്ന് പൊലീസ് കണ്ടെത്തി. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റ ഐ ഡിയില്‍ നിന്ന് മെസേജ് അയച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഭിറാമിനോട് പാങ്ങപ്പാറയില്‍ വരാന്‍ പറഞ്ഞതായാണ് വിവരം. ഒപ്പം കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പങ്കും പൊലീസ് പരിശോധിച്ച് വരികയാണ്.

ഉമർ (22) കഞ്ചാവ് കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അഭിറാമിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ഉമർ മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും ചാക്ക് അടക്കം പ്രതികൾ കൈയ്യിൽ കരുതിതായും പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമിനെ കാണാതാകുന്നത്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് അഭിറാമിന്റെ മൃതദേഹം ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പേരൂര്‍ അംഗനവാടിക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരം കരിയിലയില്‍ പൊതിഞ്ഞ നിലയില്‍ തല മുതല്‍ കാലു വരെ ചാക്കിനുള്ളിലാക്കിയിരുന്നു. കൊലപാതകത്തില്‍ പിടിയിലായ പതിനേഴുകാരനായ പ്രതിക്ക് നേരത്തെ മോഷണ കേസില്‍ ബന്ധമെന്നു പൊലീസ് കണ്ടെത്തി.

ഞായറാഴ്ച മൂന്ന് മണിയോടെ കൂട്ടുകാരന്‍ വിളിക്കുന്നു എന്നു പറഞ്ഞ് അഭിറാം വീട്ടില്‍ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. രാത്രിയായപ്പോള്‍ അഭിറാമിനെ ഫോണില്‍ വിളിക്കുകയും ഉടന്‍ എത്തുമെന്നാണ് പറഞ്ഞതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തിവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags