Vazhchayugam

Live News

എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘മാപ്പുമില്ല, ഒരു കോപ്പുമില്ല’; സിസ തോമസിന്റെ വീടിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് എസ്എഫ്‌ഐ

മാപ്പ് പറഞ്ഞാലും ഒത്തുതീര്‍പ്പിനില്ല; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 17കാരന്‍ ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിൽ

റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

28.3°C
  • Kottayam
November 3, 2026
Follow Us:
VazhchayugamBlogKeralaറോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗോൾഡൻ ഗോൾ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം. 108,സർക്കാർ, സ്വകാര്യ ആംബുലൻസുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ പദ്ധതി ആദ്യം നടപ്പിലാക്കും.

ജീവൻ രക്ഷിക്കുന്നവർക്ക് ഇനി മുതൽ ആരോഗ്യവകുപ്പ് ആദരം നൽകും. അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും തീരുമാനം. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

108നൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും ഒന്നിപ്പിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ആരോ​ഗ്യവകുപ്പിൻ്റെ ആലോചന. കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags