Vazhchayugam

Live News

വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു

രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നു; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയെ പരിഹസിച്ച് ബിജെപി

ആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍

മുരസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടും; അര്‍ണബിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാതീരത്തേക്ക്

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ‘ജഡ്ജി തെളിവ് നശിപ്പിച്ചു, സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു’: പരാതി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

ആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

ആലുവ: ആലുവയിലെ മാർത്താണ്ഡവർമ പാലം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബർ 5ന് തുറന്നുകൊടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലം നേരിട്ട് സന്ദർശിച്ച ശേഷം മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം അദ്ദേഹം തള്ളി.

പ്രചാരണങ്ങൾ തെറ്റാണെന്നു പറഞ്ഞ സുരേഷ് ഗോപി കൃത‍്യമായ ഇടവേളകളിൽ പാലം അറ്റകുറ്റപ്പണികൾ നടത്തി പരിപാലിക്കേണ്ടതുണ്ടെന്നും അതാണ് ഇപ്പോൾ നടക്കുന്നതെന്നും പറഞ്ഞു. മൈക്രോ കോൺക്രീറ്റിങ് രണ്ട് ദിവസം മുൻപ് കഴിഞ്ഞിട്ടുള്ളൂയെന്നും 7 ദിവസമാണ് അതിന്‍റെ ക‍്യുവറിങ് പിരീഡെന്നും മന്ത്രി വ‍്യക്തമാക്കി.

ഗതാഗതം അനുവദിച്ചതിനു ശേഷവും ആർച്ചിന്‍റെ പണികൾ തുടരാൻ സാധിക്കുമെന്നും ബെയറിങ് ജോലികൾ പിന്നീട് രാത്രികാലങ്ങളിൽ ഏതാനും മണിക്കൂറുകൾ ഗതാഗതം നിയന്ത്രിച്ച് പൂർത്തിയാക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags