Vazhchayugam

Live News

വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു

രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നു; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയെ പരിഹസിച്ച് ബിജെപി

ആലുവ മാർത്താണ്ഡവർമ പാലം നവംബർ 5ന് തുറക്കും; പാലം അപകടാവസ്ഥയിലാണെന്ന പ്രചാരണം തള്ളി മന്ത്രി സുരേഷ് ഗോപി

നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍

മുരസു ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടും; അര്‍ണബിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി ആന്ധ്രാതീരത്തേക്ക്

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ‘ജഡ്ജി തെളിവ് നശിപ്പിച്ചു, സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു’: പരാതി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaചേരാനല്ലൂര്‍ വാഹനാപകട കേസ്: ‘ജഡ്ജി തെളിവ് നശിപ്പിച്ചു, സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു’: പരാതി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂര്‍ വാഹനാപകട കേസ്: ‘ജഡ്ജി തെളിവ് നശിപ്പിച്ചു, സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു’: പരാതി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍, 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പൊലീസില്‍ പരാതി നല്‍കി, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജി തെളിവ് നശിപ്പിച്ചെന്നും ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തണം എന്നുമാണ് ആവശ്യം. സ്റ്റേഷനില്‍ എത്തി ചട്ടവിരുദ്ധമായി പൊലീസുകാരെ സ്വാധീനിച്ചു, കാറിലെ ‘ജഡ്ജ്’ എന്ന ബോര്‍ഡ് മാറ്റി എന്നിങ്ങനെ അടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. ചേരാനെല്ലൂര്‍ പോലീസിലാണ് പരാതി നല്‍കിയത്.

കോടതിയില്‍ ജഡ്ജിക്ക് എതിരെ ഉയര്‍ത്തിയ കാര്യങ്ങളാണ് ഔദ്യോഗികമായി ഒരു പരാതി രൂപത്തില്‍ ചേരാനല്ലൂര്‍ എസ്എച്ച്ഒയ്ക്ക് നല്‍കിയത്. പത്ത് കാര്യങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അപകടം നടന്ന് 20 മിനുറ്റില്‍ തന്നെ ജഡ്ജി സംഭവ സ്ഥലത്ത് എത്തിയിരുന്നു. അവിടെ മൂന്ന് മണിക്കൂറോളം ഇദ്ദേഹം തുടര്‍ന്നിട്ടുണ്ട്. അവിടെയുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന സംശയം തങ്ങള്‍ക്കുണ്ട്. ഇതിലെല്ലാം വിശദമായ അന്വേഷണം വേണം എന്നതാണ് ആവശ്യം. പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം എത്തിയത് ചട്ടവിരുദ്ധമായാണ്. ഇതിന്റെ ഉദ്ദേശ്യം പൊലീസുകാരെ സ്വാധീനിക്കുക എന്നുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് 238 കൂടി ജഡ്ജിക്കെതിരെ ചുമത്തണം എന്നുള്ളതാണ് പ്രധാനപ്പെട്ട ആവശ്യം.

17കാരന്‍ മുന്‍പും വാഹനമേടിച്ചിരുന്നുവെന്ന വീഡിയോ ഉള്‍പ്പെടുന്ന ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്യപ്പെട്ടതടക്കം തെളിവ് നശിപ്പിക്കലിന്റെ ഭാഗമാണോ എന്നതടക്കം പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags