Vazhchayugam

Live News

മൂന്നാറിൽ ശൈത്യം നേരത്തെയെത്തി; താപനില 6 ഡിഗ്രിയിലേക്ക്, മൈനസ് പ്രതീക്ഷയിൽ സഞ്ചാരികൾ

എയിംസ്: കോഴിക്കോടിന്റെ പേര് പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്ന് സുരേഷ് ഗോപി

ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

‘നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം’

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKerala‘മരണം സംഭവിച്ചാലും സമരം തുടരും: യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം നടത്തും’; എസ് വളർമതി

‘മരണം സംഭവിച്ചാലും സമരം തുടരും: യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം നടത്തും’; എസ് വളർമതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നാളെ യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കൺവീനർ എസ് വളർമതി പറഞ്ഞു. അധികാരത്തിന്റെ ഹുങ്ക് കൈയിൽ വെച്ചാൽ മതി. ഇന്നലെ വലിച്ചിഴച്ചാണ് പൊലീസ് തന്നെ കൊണ്ടുപോയതെന്നും എസ് വളർമതി പറഞ്ഞു.

സമരം അടിച്ചമർത്താനുള്ള നിരവധി നീക്കങ്ങൾ നടത്തുന്നുണ്ടെന്നും നടക്കാത്ത പ്രതിഷേധത്തിന്റെ പേരിൽ കേസ്‌ എടുത്തുവെന്നും വളർമതി ആരോപിച്ചു. പാവപ്പെട്ടവനെ എന്തും ചെയ്യാമെന്ന മനോഭാവമാണ്. പൊലീസുകാർ ഇന്നലെ വലിച്ച് ഇഴച്ചാണ് കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ച് തന്റെ ഫോൺ വരെ ഡോക്ടർ പിടിച്ചുവെച്ചു. ഇതൊക്കെ എന്ത് തരം മര്യാദയാണെന്ന് വളർമതി ചോദിച്ചു. ഏത് രീതിയിൽ സമരം അടിച്ചമർത്താൻ ശ്രമിച്ചാലും പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.

നീതി പൂർവമായ കാര്യമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. കുട്ടികളുടെ ആനുപാതം കുറയ്ക്കുകയെന്നത് സർക്കാർ ചെയ്യേണ്ടതാണ്. സാമ്പത്തിക ബാധ്യതയുടെ പേരും പറഞ്ഞ് ഒഴിവാക്കുകയല്ല ചെയ്യേണ്ടത്. ഉത്തരവിറങ്ങുന്നതുവരെ സമരം ചെയ്യുമെന്ന് എസ് വളർമതി വ്യക്തമാക്കി. ഇനി ചർച്ചയ്ക്ക് ഇല്ല, പരിഹാരമാണ് വേണ്ടത്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ പൊലീസിനെ ഉപയോഗിച്ച് സമരത്തെ പൊളിക്കാനാണ് ശ്രമമെന്ന് ഉദ്യോഗാർഥികൾ പറയുന്നു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിയ സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് സർക്കാരിന്റെതെന്നും ഉദ്യോഗാർഥികൾ വിമർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags