Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

കോഴിക്കോട്: ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് നീക്കം. ട്രൈബ്യൂണലില്‍ അടക്കം ഇതിനെതിരെ നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടേഷന്‍കാര്‍ക്ക് അനുകൂല നിലപാട് എടുക്കാന്‍ ഇന്ന് പൊതുവിദ്യാസ വകുപ്പിന്റെ ഓഫീസില്‍ ഹാജരാകാന്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന വര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയും ഈ മാസം 27 വരെ ഉത്തരവിറക്കരുത് എന്ന വിധി സമ്പാദിക്കുകയും ചെയ്തു. പുതിയതായി 28 ാം തീയതി ഹാജരാകാന്‍ ഇവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. 44 പേരെ സ്ഥിരപ്പെടുത്തിയാല്‍ ഡ്യുപ്യൂട്ടേഷന്‍കാര്‍ക്ക് വേഗം സീനിയര്‍ ലക്ചറര്‍മാരായി മാറാം. 2018 മുതലുള്ള ശമ്പള കുടിശിക ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യത ഉണ്ടാകുന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഡെപ്യൂട്ടേഷന്‍കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സമരത്തിന് ഇറങ്ങിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags