Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaസീ കൊച്ചി, സീ കടമക്കുടി; കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാം; സൗര-2 ടൂറിസം ബോട്ട് സര്‍വീസുമായി സര്‍ക്കാര്‍

സീ കൊച്ചി, സീ കടമക്കുടി; കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാം; സൗര-2 ടൂറിസം ബോട്ട് സര്‍വീസുമായി സര്‍ക്കാര്‍

കൊച്ചി: കൊച്ചിയുടെ കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സൗര-2 ടൂറിസം ബോട്ട് സര്‍വീസ് ഒരുക്കി സര്‍ക്കാര്‍. ദിവസവും രണ്ട് നേരമാണ് സര്‍വീസ് ഉള്ളത്. രാവിലെ പതിനൊന്നിന് എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് ആരംഭിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ എത്തി അവിടെ അരമണിക്കൂര്‍ ചിലവഴിച്ച് തിരികെ എത്തിക്കുന്ന സീ കൊച്ചിനാണ് ആദ്യത്തേത്.

വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന സീ കടമക്കുടിയെന്ന രണ്ടാമത്തെ സര്‍വീസ് ബോള്‍ഗാട്ടി പാലസില്‍ ആരംഭിച്ച് കടമക്കുടിയില്‍ സൂര്യാസ്തമയം ആസ്വദിച്ച് രാത്രി എട്ട് മണിക്ക് തിരികെയെത്തും

സീ കൊച്ചിക്ക് ഒരാള്‍ക്ക് 200 രൂപയും സീ കടമക്കുടിക്ക് 300 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. ജലയാത്രയ്ക്കായി 9400050351, 9400050350 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags