Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogEntertainmentഅനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു! വിവാഹ സൽക്കാരം ചെന്നൈയിൽ

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു! വിവാഹ സൽക്കാരം ചെന്നൈയിൽ

തെന്നിന്ത്യൻ സംഗീതലോകത്തെ പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്‍റെ മകളും ഐ പി എല്‍ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ ഉടമയുമായ കാവ്യ മാരനും വിവാഹിതരാകുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇരുവരുടെയും വിവാഹ സൽക്കാരം നവംബർ 21ന് ചെന്നൈയിൽ നടക്കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അറിയിച്ചു. കലാനിധി മാരനും ഭാര്യ കാവേരി മാരനും ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ സന്ദർശിച്ച് വിവാഹ സൽക്കാരത്തിലേക്കുള്ള ക്ഷണിക്കുന്നതിന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ എക്‌സിലൂടെ പങ്കുവച്ചു.

അനിരുദ്ധിന്‍റെയും കാവ്യയുടെയും വിവാഹം സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. നവംബർ 11ന് ഗ്രീസിൽ വെച്ച് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിവാഹത്തിന്‍റെ തീയതിയും വേദിയും സംബന്ധിച്ച ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ചെന്നൈയിൽ നടക്കുന്ന വിവാഹ സൽക്കാരത്തിലേക്ക് തെലങ്കാന മുഖ്യമന്ത്രിയെ ക്ഷണിച്ചതോടെയാണ് ഇരുവരുടെയും വിവാഹവാർത്ത വീണ്ടും ശ്രദ്ധ നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags