Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaസംസ്ഥാനത്ത് ഇനി മുതൽ നിയമ പരീക്ഷകൾ മലയാളത്തിലും എഴുതാം; കേരള സർവകലാശാല അക്കാദമിക് കൗൺസിലിന്റെ അംഗീകാരം

സംസ്ഥാനത്ത് ഇനി മുതൽ നിയമ പരീക്ഷകൾ മലയാളത്തിലും എഴുതാം; കേരള സർവകലാശാല അക്കാദമിക് കൗൺസിലിന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ നിയമപഠന പരീക്ഷകൾ മലയാളത്തിലും എഴുതാം. കേരള സർവകലാശാല അക്കാദമിക് കൗൺസിലിൽ അംഗീകാരം നൽകി. ഭാഷ സംഘടനകളുടെയും വിദ്യാർത്ഥികളുടെയും ഒരുപാട് കാലത്തെ ആവശ്യമാണ് നടപ്പിലാകുന്നത്.

ഇടത് സർക്കാരിന്റെ അവസാന കാലഘട്ടത്തിലെ തീരുമാനങ്ങളിൽ ഒന്നാണ് നടപ്പിലാകുന്നത്. മലയാളത്തിൽ പരീക്ഷയെഴുതാൻ താല്പര്യപ്പെടുന്നവർ രജിസ്ട്രേഷൻ സമയത്ത് തന്നെ ഭാഷ വ്യക്തമാക്കണം. ഭാഷ വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഇംഗ്ലീഷ് താൽപര്യപ്പെടുന്നതായി കണക്കാക്കും.

അതേസമയം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് പരീക്ഷകൾക്ക് ഭാഷ ആനുകൂല്യം ലഭിക്കില്ല. എം ജി സർവകലാശാലയ്ക്ക് കീഴിലും മലയാളത്തിൽ പരീക്ഷ ഉടൻ നടപ്പിലാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഇത് നീണ്ടുപോവുകയായിരുന്നു. പ്രൊഫഷണലിസം നഷ്ടപ്പെടുമെന്നായിരുന്നു പ്രധാന വാദം. പരീക്ഷ ഇം​ഗ്ലീഷിൽ എഴുതിയില്ലെങ്കിൽ‌ ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വാദങ്ങൾ ഉയർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags