Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKottayam​കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങൾ തിങ്കളാഴ്ച വിതരണം ചെയ്യും

​കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങൾ തിങ്കളാഴ്ച വിതരണം ചെയ്യും

കോട്ടയം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 2025-26 അധ്യയന വർഷത്തെ സ്‌കൂൾ പ്രവർത്തനമികവിനുള്ള ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ വിദ്യാലയങ്ങൾക്കുള്ള ജില്ലാതല പുരസ്‌കാരവിതരണത്തിന്റെയും

‘സുപഥം’ ലഹരിവിരുദ്ധ പദ്ധതിയുടെയും ഉദ്ഘാടനം ഒക്‌ടോബർ അഞ്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.

കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പുരസ്‌കാരവിതരണം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags