Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogSportsഐസിസി ടെസ്റ്റ് റാങ്കിങ്: ബുംറയെ പിന്തള്ളി മിച്ചൽ സ്റ്റാർക്ക് ഒന്നാമത്; ബാറ്റിങ്ങിൽ മുന്നേറി റിഷഭ് പന്ത്

ഐസിസി ടെസ്റ്റ് റാങ്കിങ്: ബുംറയെ പിന്തള്ളി മിച്ചൽ സ്റ്റാർക്ക് ഒന്നാമത്; ബാറ്റിങ്ങിൽ മുന്നേറി റിഷഭ് പന്ത്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ മറികടന്ന് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കി. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റിങ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

ബംഗ്ലാദേശിനെതിരെ മക്കായ്‌യിൽ നടന്ന രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനമാണ് 36-കാരനായ മിച്ചൽ സ്റ്റാർക്കിനെ കരിയറില ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിച്ചത്. മത്സരത്തിൽ താരം 10 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെ ബുംറയെയും ന്യൂസിലാൻഡിന്‍റെ മാറ്റ് ഹെൻറിയെയും മറികടന്ന് സ്റ്റാർക്ക് രണ്ട് സ്ഥാനങ്ങൾ ഉയർന്നു. 2024 ഫെബ്രുവരി മുതൽ ഒന്നാം സ്ഥാനം കൈയാളുകയും കഴിഞ്ഞ രണ്ട് വർഷമായി ഒന്നാമനായി തുടരുകയും ചെയ്‌ത ബുംറ രണ്ടാം സ്ഥാനത്തേക്കും മാറ്റ് ഹെൻറി മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ശ്രീലങ്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയിൽ ബുംറ കളിക്കാതിരുന്നതും ബംഗ്ലാദേശിനെതിരെ സ്റ്റാർക്ക് ‘പ്ലെയർ ഓഫ് ദി സീരീസ്’ ആയതുമാണ് ഈ മാറ്റത്തിന് കാരണമായത്. തന്‍റെ 15 വർഷത്തെ ടെസ്റ്റ് കരിയറിൽ ഭൂരിഭാഗവും ആദ്യ 10 റാങ്കിനുള്ളിൽ തുടർന്ന സ്റ്റാർക്ക്, കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് ശേഷം ആദ്യ മൂന്നിൽ എത്തിയിരുന്നെങ്കിലും ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമായാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags