Vazhchayugam

Live News

ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ അന്തിമ പട്ടികയിൽ; KPCCയുടെ പുതിയ അധ്യക്ഷനെ ഈ മാസം പ്രഖ്യാപിക്കും

ഒരു മണിക്കൂറിന് 11,800 രൂപ, ഒരുദിവസത്തിന് 1.60 ലക്ഷം; ഗുരുവായൂരില്‍ അരങ്ങേറാന്‍ ചെലവേറും

കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണത്തിന് ഇരയാക്കി?; മൊബൈല്‍ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും; ഹബീബിയ്യ ഇസ്ലാമിയ അക്കാദമി കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക ഇടപാട് നടന്നു

മണിക്കൂറിൽ 280 കി.മീ വേഗത, തദ്ദേശീയ നിർമ്മിതി; ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ സവിശേഷതകൾ

നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ ഇന്ന് മണ്ണാറശാലയിലേക്ക്

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്, പ്രതിയെ ബാധിക്കുന്ന പ്രതിഷേധം ഉണ്ടായില്ലെന്ന് വിശദീകരണം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaഇന്ന് തിരുവോണം

ഇന്ന് തിരുവോണം

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. തിരുവോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങിയിരിക്കുകയാണ്. ഉത്രാടപ്പാച്ചിലിന്റെ തിരക്കുകളും ഒരുക്കങ്ങളും അതിന്റെ അവസാന നിമിഷങ്ങളിലാണ്. അത്തത്തിന് തുടങ്ങിയ ആഘോഷങ്ങള്‍ ചതയം വരെ നീളുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തിരുവോണം.

മാവേലി മന്നനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി സജീവമാണ് ഓരോ മലയാളി വീടും. കേരളത്തിൽ മാത്രമല്ല, വിദേശ മലയാളികളും ആര്‍പ്പും ആരവവുമായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റാൽ ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളാണ് അടുത്തത്.

പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടേയും സ്‌നേഹത്തിന്റെയും ആഘോഷമാണ്. കുടുംബത്തിന്റെ ഒത്തുചേരലിന്റെ സമയമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളികള്‍ ഓണമുണ്ണാന്‍ ഒത്തുചേര്‍ന്നു കഴിഞ്ഞു. ‘കാണം വിറ്റും ഓണം ഉണ്ണണമെന്നാണ്’ പഴമൊഴി. ഓണമുണ്ണാന്‍ കാണം വില്‍ക്കാനും തയാറാകുന്ന പാരമ്പര്യമാണു മലയാളിയുടേത്.

ഓണം ഒരു വിശേഷ ദിവസത്തിന്റെ മാത്രം കഥയല്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റേത് കൂടിയാണ്. ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ ചേര്‍ത്ത് വയ്ക്കാനുള്ള പ്രതീക്ഷയുടെ ദിനം കൂടിയാണ്. വീട്ടില്‍ മാത്രമല്ല, നാട്ടിലും ജോലിസ്ഥലങ്ങളിലും നാട്ടിന്‍പുറത്തെ ക്ലബുകളിലും ഓണാഘോഷ പരിപാടികള്‍ പൊടിപൊടിക്കും.

തിരുവോണത്തിനാണ് മഹാബലി തമ്പുരാന്‍ പാതാളത്തില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നതെന്നാണ് ഐതിഹ്യം. ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഈ ദിവസം വിളവെടുപ്പിന്റെ കൂടി ഉത്സവമാണ്. പഞ്ഞ മാസത്തിന്റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പാണിത്. പണ്ടുകാലത്ത് ഓണത്തിന് മുമ്പായി പാടത്ത് വിളഞ്ഞ് നില്‍ക്കുന്ന നെല്ല് കൊയ്‌തെടുക്കുമായിരുന്നു. ഇതെല്ലാം ഇന്ന് മലയാളിക്ക് ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മകളാണ്. ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags