Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaKeralaക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി

ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന നിയമത്തിലെ വ്യവസ്ഥയിലാണ് ഹൈക്കോടതിയുടെ വ്യാഖ്യാനം. വിവാഹ സ്ഥലത്തോ ഭര്‍ത്താവിന്റെ സ്ഥലത്തോ തന്നെ ഇനി ഹര്‍ജി നല്‍കേണ്ടതില്ല. ഭാര്യ താമസിക്കുന്ന സ്ഥലത്തെ കോടതിയില്‍ വിവാഹമോചനം തേടാം.

ഭാര്യയുടെ താമസം എവിടെയാണോ അവിടുത്തെ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്നും ക്രിസ്ത്യന്‍ സ്ത്രീകളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അവകാശ നിഷേധം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹിന്ദു, സ്പെഷല്‍ മാര്യേജ് നിയമങ്ങളിലെ വ്യവസ്ഥ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വയനാട് സ്വദേശിനിയുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags