Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaപരുമല പെരുന്നാളിന് ഇന്ന് കൊടിയേറും

പരുമല പെരുന്നാളിന് ഇന്ന് കൊടിയേറും

ഭാരത ക്രൈസ്തവർക്കിടയിൽ നിന്ന് ആദ്യമായി വിശുദ്ധരുടെ ​ഗണത്തിലേക്ക് ഉയർത്തപ്പെട്ട പരിശുദ്ധ ​ഗീവർ​ഗീസ് മാർ ​ഗ്രീ​ഗോറിയോസ് തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് ഇന്ന് കൊടിയേറും. പരുമല സെമിനാരി അങ്കണത്തിൽ ഉച്ചയ്ക്ക് 2ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് കർമ്മം നിർവഹിക്കും.

ഉച്ചയ്ക്ക് 3ന് ചേരുന്ന തീർത്ഥാടന വാരാഘോഷ പൊതുസമ്മേളനവും പേട്രൺസ് ഡേ ആഘോഷവും പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് മുഖ്യസന്ദേശം നൽകും. വൈ.എം.സി.എ ദേശീയ അധ്യക്ഷനും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റോമസ്, ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, റോണി വർ​ഗീസ് ഏബ്രഹാം, അഡ്വ.ബിജു ഉമ്മൻ തുടങ്ങിയവർ സംസാരിക്കും.

മുളന്തുരുത്തിയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വൈദികരുടെ റമ്പാൻ സ്ഥാനാരോഹണം ചൊവ്വാഴ്ച്ച പരുമല സെമിനാരിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ഷിബു വേണാട് മത്തായി, ഫാ.സാംജി റ്റി ജോർജ്, ഫാ.എൽദോസ് ഏലിയാസ് എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്. രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം, 7ന് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ മധ്യേ നടക്കുന്ന റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags