Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogNationalരാജീവ് സുന്ദരനായിരുന്നു; ആദ്യം കണ്ടത് കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്ററന്റില്‍ വെച്ച്; പ്രണയകഥ പറഞ്ഞ് സോണിയ ഗാന്ധി

രാജീവ് സുന്ദരനായിരുന്നു; ആദ്യം കണ്ടത് കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്ററന്റില്‍ വെച്ച്; പ്രണയകഥ പറഞ്ഞ് സോണിയ ഗാന്ധി

രാജീവ് ഗാന്ധിയുമൊത്തുള്ള തന്റെ ജീവിതവും പ്രണയകാലവും ഓര്‍ത്തെടുത്തുകൊണ്ടുള്ള വീഡിയോ എക്‌സില്‍ പങ്കിട്ട് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. തമ്മില്‍ പരിചയപ്പെട്ടതും ഒപ്പമുള്ള യാത്രകളെ കുറിച്ചുമെല്ലാം സോണിയ ഗാന്ധി വീഡിയോയില്‍ പറയുന്നുണ്ട്. നവംബര്‍ 10ന് പുറത്തിറങ്ങുന്ന തന്റെ പുസ്തകമായ ‘ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവി ന്റെ പ്രചാരണാര്‍ത്ഥം ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് സോണിയ ഗാന്ധി മനസു തുറന്നത്.

കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്ററന്റില്‍ വെച്ചാണ് തങ്ങള്‍ കണ്ടുമുട്ടിയതെന്നും ഇവിടെ വച്ചാണ് പ്രണയത്തിന് തുടക്കമായതെന്നും സോണിയ വീഡിയോയില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്ററന്റില്‍ വച്ചാണ് എന്റെ പ്രണയയാത്ര ആരംഭിക്കുന്നത്. സ്‌നേഹവും ചിരിയും ഓര്‍മകളും കൊണ്ടൊരു ലോകം തന്നെ ഞാനും രാജീവും തീര്‍ത്തു. ആ ലോകം ഈ നവംബര്‍ പത്തിന് ഞാന്‍ നിങ്ങളുമായി പങ്കുവെക്കാനൊരുങ്ങുകയാണ് – സോണിയ എക്‌സില്‍ കുറിച്ചു.

ഒരു പൊതുസുഹൃത്ത് വഴിയാണ് താനും രാജീവും പരിചയപ്പെട്ടതെന്നും, പിന്നീട് പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോഴും ഒരുമിച്ച് പലയിടങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും തങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിച്ചുവെന്നും വീഡിയോയില്‍ സോണിയ പറഞ്ഞു. അക്കാലത്ത്, ഇന്നത്തെപ്പോലെ അത്രയധികം റസ്റ്ററന്റുകള്‍ ഉണ്ടായിരുന്നില്ല. ഇറ്റാലിയന്‍ ഭക്ഷണം ലഭിക്കുന്ന ഒരിടത്തിനായി ഞാന്‍ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് ഈ സ്ഥലം കണ്ടെത്തിയത്. അതൊരു ഗ്രീക്ക് റെസ്റ്റോറന്റായിരുന്നു; അവിടെ പല വിദ്യാര്‍ഥികളും, പ്രത്യേകിച്ച് യൂറോപ്യന്‍ വിദ്യാര്‍ഥികളും, ഒപ്പം ഇന്ത്യന്‍ വിദ്യാര്‍ത്ഥഥികളും ഭക്ഷണം കഴിക്കാന്‍ പോകാറുണ്ടായിരുന്നു. അവിടെ ആ റെസ്റ്റോറന്റില്‍ വെച്ചാണ് ഞാന്‍ രാജീവിനെ കണ്ടുമുട്ടിയത് – സോണിയ ഗാന്ധി ഓര്‍ത്തെടുത്തു.

ആ കൂടിക്കാഴ്ചയില്‍ തന്നെ രാജീവ് എനിക്ക് പ്രിയപ്പെട്ടവനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രാജീവിനും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹത്തെ ആദ്യമായി കണ്ട സന്ദര്‍ഭം ഓര്‍ക്കുന്നു; ഞങ്ങളുടെ ഒരു പൊതു സുഹൃത്താണ് പരസ്പരം പരിചയപ്പെടുത്തിയത്. പിന്നെ, ഞങ്ങള്‍ സുഹൃത്തുക്കളായി. പാര്‍ട്ടികള്‍ക്ക് പോയി. കാഴ്ചകള്‍ കാണാന്‍ ഒന്നിച്ച് യാത്ര ചെയ്തു. അങ്ങനെയിരിക്കെ, ധാരാളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഒരു വാലന്റൈന്‍സ് പാര്‍ട്ടിയിലും ഞങ്ങള്‍ പോയി – സോണിയ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം വളരെ ശാന്തമായ ഭാവമുള്ള ഒരാളായിരുന്നു. അദ്ദേഹം കാണാന്‍ വളരെ ഭംഗിയുള്ള ആളായിരുന്നു; എന്നാല്‍ ആ സൗമ്യതയും പ്രകടമായിരുന്നു. അതാണ് എന്നെ സ്പര്‍ശിച്ചതും. അദ്ദേഹത്തെ ആദ്യമായി കണ്ട ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല – സോണിയ ഗാന്ധി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags