Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogNational‘ജഡ്ജി നിയമനങ്ങളില്‍ ചന്ദ്രചൂഢ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചു’; മുൻ ചീഫ് ജസ്റ്റിസിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി

‘ജഡ്ജി നിയമനങ്ങളില്‍ ചന്ദ്രചൂഢ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചു’; മുൻ ചീഫ് ജസ്റ്റിസിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി

ഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളില്‍ ചന്ദ്രചൂഢ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചെന്നാണ് ഓർമ്മക്കുറിപ്പുകളിലെ വെളിപ്പെടുത്തൽ. കൊളീജിയം യോഗം ചേരുംമുൻപേ ചന്ദ്രചൂഡ് സർക്കാരിന്റെ അനുമതി തേടിയെന്നും ഞ്ജയ് കിഷൻ കൗൾ പറയുന്നു. വിത്തൗട്ട് ഫിയർ ഓർ ഫേവർ എന്ന പേരിൽ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഉടൻ പുറത്തിറങ്ങും.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജഡ്ജിമാർ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും നട്ടെല്ലുള്ള ജഡ്ജിമാരെയാണ് സർക്കാർ ബഹുമാനിക്കുന്നത് എന്നും ജസ്റ്റിസ് കൗൾ പറയുന്നു. 2023 ഡിസംബറിലാണ് ജസ്റ്റിസ് കൗൾ വിരമിച്ചത്. അതേസമയം, കോടതിക്ക് ചില അതിരുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “കോടതി എന്നത് അധികാരകേന്ദ്രങ്ങളെ നിയന്ത്രിച്ചുനിർത്തുന്ന ഒരു സംവിധാനമാണ്. ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത നിലപാടുകൾ കോടതി സ്വീകരിച്ചേക്കാം, എന്നാൽ പ്രതിപക്ഷത്തിന്റെ പിൻനിര പോരാളിയായി പ്രവർത്തിക്കാൻ കോടതിക്ക് കഴിയില്ല” എന്ന് അദേഹം പറയുന്നു. റഫാൽ യുദ്ധവിമാന ഇടപാടിനെതിരായ ഹർജി തള്ളിയ തന്റെ ബെഞ്ചിന്റെ വിധി ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

“നിലവിലെ സർക്കാരിനെ എതിർക്കുന്നവർ, തങ്ങളെ സഹായിക്കാൻ കോടതി മുന്നോട്ടുവരണമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അതല്ല കോടതിയുടെ ധർമ്മം” എന്ന് ജസ്റ്റിസ് കൗൾ പറയുന്നു. രാഷ്ട്രീയ നേതൃത്വത്തിന് ഇടപെടാൻ അല്പം അവസരം ലഭിച്ചാൽ, അവർ അത് മുതലെടുക്കാൻ ശ്രമിക്കുമെന്നത് സ്വാഭാവികമാണെന്ന് അദേഹം ചൂണ്ടിക്കാണിക്കുന്നു. 2022 ജൂണിൽ കൊളീജിയം അംഗമായപ്പോൾ “ഒരു ‘ഗുഡ് കോപ് – ബാഡ് കോപ്’ശൈലിയിലുള്ള സമീപനം സർ‌ക്കാരിനോട് സ്വീകരിക്കണമെന്ന് താൻ നിർദേശിച്ചിരുന്നു. “എന്നെക്കുറിച്ച് സർക്കാരിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഞാൻ അത്ര എളുപ്പത്തിൽ വഴങ്ങുന്നവനല്ലെന്നും, എന്നെ അവഗണിക്കാൻ കഴിയില്ലെന്നും അവർക്ക് അറിയാമായിരുന്നു” എന്നും ജസ്റ്റിസ് കൗൾ പറഞ്ഞുവെക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags