Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaതൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. കുറ്റപത്രം തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സര്‍ക്കാരിന് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി റിപ്പോർട്ട് ഡിജിപിക്ക് നൽകിയിരുന്നു.

രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.പൂരം കലക്കലുമായി ബന്ധപ്പെട്ടുകൊണ്ട് ത്രിതല അന്വേഷണമാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്. ഡിജിപിയും ഇന്റലിജൻസ് മേധാവിയും നടത്തിയ അന്വേഷണ റിപ്പോർട്ട് നേരത്തെ തന്നെ സർക്കാറിന് കൈമാറിയിരുന്നു. മാസങ്ങൾക്കുശേഷമാണ് ക്രൈംബ്രാഞ്ച് മേധാവി അട്ടിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കൈമാറിയത്.

കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി തേടി ഡിജിപി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ കുറ്റപത്രം തയ്യാറാക്കി തൃശൂർ കോടതിയിൽ സമർപ്പിക്കും. ലഹളയുണ്ടാക്കാൻ ശ്രമം, സർക്കാരിനെതിരായ കലാപാഹ്വാനം സ്പർദ്ധയുണ്ടാക്കൽ തുടങ്ങി കുറ്റങ്ങൾ ഉൾപ്പെടുന്നതാണ് റിപ്പോർട്ട് .ഈ വകുപ്പുകൾ ചുമത്തണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി വേണം. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടു പേരാണ് കേസിലെ പ്രതികൾ. 2024ലെ തൃശൂർപൂരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴി വച്ചത്. വിവാദത്തിന് പിന്നാലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സിപിഐക്കും വലിയ തിരിച്ചടിയാണ് തൃശൂരിൽ ഉണ്ടായത്.എൽഡിഎഫ് സർക്കാറിന്റെ കാലത്ത് നടത്തിയ അന്വേഷണ റിപ്പോർട്ടിമേൽ യുഡിഎഫ് സർക്കാർ എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. കുറ്റപത്രം തയ്യാറാക്കാൻ അനുമതി നൽകുമോ പുനരന്വേഷണം പ്രഖ്യാപിക്കുമോ എന്നതും നിർണായകമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags