Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaSMA രോഗികളുടെ പുതിയ മരുന്ന്; തീരുമാനമെടുത്തത് മുൻ സർക്കാരെന്ന ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു, ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഈ മാസം

SMA രോഗികളുടെ പുതിയ മരുന്ന്; തീരുമാനമെടുത്തത് മുൻ സർക്കാരെന്ന ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു, ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് വാങ്ങാൻ തീരുമാനമെടുത്തത് മുൻ സർക്കാരെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം പൊളിയുന്നു. പുതിയ മരുന്ന് വാങ്ങാനുള്ള തീരുമാനമെടുത്തത് ഈ സർക്കാരിന്റെ കാലത്തെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ടെൻഡർ ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഈ മാസമെന്നും രേഖകളിൽ വ്യക്തം. പരാതികൾ പരിശോധിക്കുന്നതിൽ സർക്കാരിന് മടിയില്ലെന്നും വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് മരുന്നു നൽകുന്നതെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാങ്ങാനാണ് ലക്ഷ്യമെങ്കിൽ അത് അപകടകരമാണെന്നും പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികളിൽ മരുന്നു പരീക്ഷണം നടത്താൻ പാടില്ലാത്തതാണെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കി മാറ്റുകയാണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

പുതിയ മരുന്ന് പ്രിസ്ക്രൈബ് ചെയ്തത് മാതാപിതാക്കൾക്ക് ഭയം ഉണ്ടാക്കി. 12 വയസ് വരെയുള്ള കുട്ടികളിൽ മരുന്നു പരീക്ഷണം നടത്താൻ പാടില്ലാത്തതാണ്. ഇത് കുഞ്ഞ് മക്കളുടെ ജീവന്റെ പ്രശ്നമാണ്. ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെട്ട് പരിശോധിക്കണം. ആരോഗ്യവകുപ്പിൽ നിന്ന് വരുന്ന ഫയലുകൾ നന്നായി പരിശോധിക്കണം. മരുന്നിന്റെ മാറ്റം വരുമ്പോൾ നല്ല രീതിയിൽ പരിശോധിക്കേണ്ടതാണ്. പൈസ കുറച്ചു തരുന്നു എന്ന് പറഞ്ഞാൽ ഉടൻ എല്ലാം വാങ്ങാൻ കഴിയില്ല. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാങ്ങാനാണ് ലക്ഷ്യമെങ്കിൽ അത് അപകടകരമാണ്. വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും ക്ലിനിക്കൽ ടെസ്റ്റ് നടത്തിയ മരുന്നുകൾ മാത്രമേ എടുക്കാൻ കഴിയൂവെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags