Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogNationalസിജെപിക്ക് പിന്തുണയുമായി അണ്ണാമലൈ; മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പ്

സിജെപിക്ക് പിന്തുണയുമായി അണ്ണാമലൈ; മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പ്

കോയമ്പത്തൂർ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും ‘വി ദ ലീഡേഴ്സ്’ സ്ഥാപകനുമായ കെ. അണ്ണാമലൈ കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രങ്കയ്ക്കുമെതിരായ കേസ് ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയും, ഇവരുടെ തുടർച്ചയായ ജുഡീഷ്യൽ കസ്റ്റഡിയും നിയമവാഴ്ചയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്ന് അദ്ദേഹം കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

“സിജെപിയുടെ പല പ്രതിഷേധരീതികളോടും ചില പ്രവർത്തനങ്ങളോടും എനിക്ക് യോജിപ്പില്ലായിരിക്കാം. പക്ഷേ, അവർ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. അതിന് ഉത്തരം പറയേണ്ടത് സർക്കാരാണ്,” അണ്ണാമലൈ പറഞ്ഞു.

ദീർഘകാല തടവ് സിജെപി നേതാക്കളെ ദുർബലരാക്കുന്നതിനു പകരം കൂടുതൽ കരുത്തരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസ് കൈകാര്യം ചെയ്യുന്നതിലൂടെ ഡൽഹി പൊലീസ് ദ്രോഹമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിർദിഷ്ട മണ്ഡല പുനർനിർണയത്തിൽ സുതാര്യതയും നീതിയും കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. ജനസംഖ്യാ വർധന നിയന്ത്രിച്ചതിന്‍റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്തള്ളപ്പെടരുത്. 20 മുതൽ 25 ലക്ഷം വരെ വോട്ടർമാരെ ഒരൊറ്റ എംപിക്ക് ഫലപ്രദമായി പ്രതിനിധീകരിക്കാനാകില്ലെന്നതിനാൽ പുനർനിർണയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രം പദ്ധതി വ്യക്തമായി വിശദീകരിക്കുകയും നൽകിയ ഉറപ്പുകൾ നിയമത്തിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

കോയമ്പത്തൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ നൽകിയ, പ്രാതിനിധ്യത്തിൽ 50 ശതമാനം വർധന എന്ന ഉറപ്പ് മണ്ഡല പുനർനിർണയ ബില്ലിൽ ഇല്ലെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രാതിനിധ്യത്തെ നിർണയിക്കുന്ന ഇത്ര സുപ്രധാന നടപടി മതിയായ കൂടിയാലോചനയില്ലാതെ അടിച്ചേൽപ്പിക്കരുതെന്നും, എല്ലാ പാർട്ടികളുമായും ചർച്ച നടത്തി നീതിയുക്തമായ ഫോർമുലയിൽ സമവായം ഉണ്ടാക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags