Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പാലം നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം 2014 -2021 ലെ ജി സുധാകരൻ ഉണ്ടായിരുന്ന സർക്കാരിനും 2021-2026 രണ്ടാം പിണറായി സർക്കാരിനുമാണെന്ന് പറയാൻ വേദിയിലുണ്ടായിരുന്ന ഒരു എംഎൽഎയും തയ്യാറായില്ല എന്ന് ജി സുധാകരൻ പറഞ്ഞു. നേരെക്കടവ് – മാക്കേക്കടവ് പാലം സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

സ്വന്തം നേട്ടങ്ങൾ പോലും പറഞ്ഞുറപ്പിക്കാൻ കഴിയാത്തവിധം രാഷ്ട്രീയ പാപ്പരത്വം ഉണ്ടായിരിക്കുകയാണ്. തന്നെ ഒഴിവാക്കിയത് മാത്രമല്ല ഒരു ക്ഷണക്കത്ത് എങ്കിലും തന്നുകൂടെ. താൻ മന്ത്രിയല്ലാതിരുന്നെങ്കിൽ പെരുമ്പളം പാലം ഉൾപ്പടെയുള്ളവ ഒരിക്കലും വരില്ലായിരുന്നു. വികസനമായിരിക്കണം സമീപനം അതിൽ രാഷ്ട്രീയം കലർത്തരുത് അദ്ദേഹം പറഞ്ഞു.

അതൃപ്തി ഉണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല അതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. ക്ഷണക്കത്ത് തന്നില്ല അതിൽ പരിഭവമില്ലെന്നാണ് പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഷാനിമോൾ ഉസ്മാൻ ക്ഷണിക്കുമെന്ന പ്രതിക്ഷ തനിക്ക് ഇല്ല. അത്രയും വിശാല മനസ്ക്കയല്ലല്ലോ. കിഫ്‌ബി പിരിച്ചുവിട്ടത് നിർമാണങ്ങളെ ബാധിക്കും. പൊതുമരാമത്തിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെ എം എബ്രഹാം അടക്കമുള്ളവർ എന്നും ജി സുധാകരൻ പറഞ്ഞു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags