VazhchayugamBlogEntertainment61ാം വയസില്‍ ഭരതനാട്യം; അമ്മയുടെ അസാധ്യമായ നൃത്ത പ്രകടനം കണ്ട് കണ്ണു നിറഞ്ഞ് നീരജ് മാധവന്

61ാം വയസില്‍ ഭരതനാട്യം; അമ്മയുടെ അസാധ്യമായ നൃത്ത പ്രകടനം കണ്ട് കണ്ണു നിറഞ്ഞ് നീരജ് മാധവന്
അമ്മയുടെ നൃത്തം കണ്ട് കണ്ണുനിറഞ്ഞ് നടൻ നീരജ് മാധവ്. അറുപത്തിയൊന്നാം വയസ്സിലും അസാമാന്യ മികവോടെ ഭരതനാട്യം അവതരിപ്പിക്കുന്ന അമ്മ ലത മാധവിന്റെ വിഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അമ്മയുടെ പ്രകടനം നേരിൽ കണ്ടപ്പോൾ വികാരാധീനനായെന്നും അമ്മയുടെ നൃത്തത്തോടുള്ള ആത്മസമർപ്പണം തന്നെ അത്ഭുതപ്പെടുത്തിയെന്നും നീരജ് കുറിച്ചു.
ചെറുപ്പം മുതൽ നൃത്തത്തെ ഏറെ സ്നേഹിച്ചിരുന്ന അമ്മയ്ക്ക് കുടുംബജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തന്റെ ഇഷ്ടം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
എന്നാൽ വർഷങ്ങൾക്കിപ്പുറം, ജീവിതത്തിൽ നൃത്തത്തെ ചേർത്തുപിടിച്ച് സ്വപ്നങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ് ലത മാധവ്. കോഴിക്കോട് തളി ക്ഷേത്രത്തിൽ ഗുരുവിനും സഹനർത്തകർക്കൊപ്പമാണ് ലത മാധവ് ഭരതനാട്യം അവതരിപ്പിച്ചത്. ഇതിന്റെ വിഡിയോ നീരജ് മാധവ് തന്നെയാണ് സ്വന്തം പേജിൽ പങ്കുവച്ചത്.








