Vazhchayugam

Live News

28.3°C
  • Kottayam
October 16, 2026
Follow Us:
VazhchayugamBlogKeralaരാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ബിജെപി നേതാവായ ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസം​ഗമെന്ന് പറയുന്നു.

ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ. ശ്രീലേഖ.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags