Vazhchayugam

Live News

മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 എണ്ണം; ശബരിമല തീർഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍

ഡൽഹിയിൽ ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപിയെ ലക്ഷ്യം വച്ച് രാംലീല കമ്മിറ്റി

28.3°C
  • Kottayam
October 16, 2026
Follow Us:
VazhchayugamBlogCareerകുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

കോട്ടയം : കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ 14 ഉം അസിസ്റ്റന്‍റ് കോര്‍ഡിനേറ്ററുടെ 52 ഉം പ്രതീക്ഷിത ഒഴിവുകളാണുളളത്.

നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്കും ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്കെയില്‍ ഉളളതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.മാതൃവകുപ്പില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 31.10.2026. വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org സന്ദര്‍ശിക്കുക.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags