Vazhchayugam

Live News

28.3°C
  • Kottayam
October 15, 2026
Follow Us:
VazhchayugamBlogKeralaമാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി; അപ്പീൽ അനുമതി തള്ളി ഹൈക്കോടതി

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി; അപ്പീൽ അനുമതി തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിന് ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. പിണറായി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളി. പ്രത്യേക അനുമതി നൽകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൻ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. പി എ മുഹമ്മദ്‌ റിയാസ്, ടി വീണ, ഹസൻ വാരിസ് എന്നിവരും അപ്പീൽ അനുമതി അപേക്ഷ നൽകിയിരുന്നു. ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയനടക്കമുള്ളവർ‌ക്കെതിരെ എഫ്ഐആറിടാൻ ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

അതേസമയം വിജിലൻസ് കേസെടുത്തതോടെ ഇഡി രണ്ട് കേസുകളിൽ ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നു. വീണയ്ക്ക് സിഎംആർഎല്ലിൽ ലഭിച്ച പണം പിണറായി വിജയനുള്ള കൈകൂലി എന്നാണ് ഇഡി കണ്ടെത്തൽ. ഹവാല ഇടപാടുകളാണ് പി എ മുഹമ്മദ് റിയാസിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതോടെ സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ രജിസ്റ്റർ ചെയ്ത ഇസിഐആറുകളുടെ എണ്ണം മൂന്നായി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags