Vazhchayugam

Live News

28.3°C
  • Kottayam
October 15, 2026
Follow Us:
VazhchayugamBlogKerala‘ഉയർന്ന പലിശയ്ക്കുള്ള വായ്പകൾ പുനഃക്രമീകരിക്കണം, പൊതു വിപണിയിൽ നിന്ന് കടമെടുക്കാൻ അനുവദിക്കരുത്’; കിഫ്ബിയ്ക്ക് കടിഞ്ഞാണിടാൻ വിദഗ്ധസമിതി

‘ഉയർന്ന പലിശയ്ക്കുള്ള വായ്പകൾ പുനഃക്രമീകരിക്കണം, പൊതു വിപണിയിൽ നിന്ന് കടമെടുക്കാൻ അനുവദിക്കരുത്’; കിഫ്ബിയ്ക്ക് കടിഞ്ഞാണിടാൻ വിദഗ്ധസമിതി

തിരുവനനന്തപുരം: കിഫ്ബിയ്ക്ക് പൂട്ടിടണമെന്ന നിർദേശങ്ങളടങ്ങിയ വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽവച്ച് സംസ്ഥാന സർക്കാർ. പൊതു വിപണിയിൽ നിന്ന് കടമെടുക്കാൻ അനുവദിക്കരുതെന്നതാണ് പ്രധാന ശിപാർശ. ഉയർന്ന പലിശയ്ക്കുള്ള കിഫ്ബി വായ്പകൾ പുനക്രമീകരിക്കണം. സർക്കാർ നിശ്ചയിക്കുന്ന മുൻഗണനപ്രകാരം പദ്ധതി പൂർത്തിയാക്കണം. മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും നേരിട്ട് കിഫ്ബി അക്കൗണ്ടിലേക്ക് പോകുന്നത് റദ്ദാക്കണമെന്നും റിപ്പോർട്ടിലുണ്ട്.

കൺസൾട്ടിംഗ് സ്ഥാപനമായ കിഫ് കോണിനെ കിഫ്ബിയിൽ നിന്ന് നീക്കണമെന്നും ശിപാർശയുണ്ട്. കിഫ് കോണിനെ ആസൂത്രണ ബോർഡിന് കീഴിൽ കൊണ്ടു വരണമെന്നാണ് വിദഗ്ധസമിതി റിപ്പോർട്ട്. കെഐഎഫ്എംഎല്ലിൽ കിഫ്ബിക്ക് ഉള്ള ഓഹരി കെഎസ്ഐഡിസി ഏറ്റെടുക്കണമെന്നും ശിപാർശയുണ്ട്. കിഫ്ബി ജീവനക്കാരെ പുനർവിന്യസിക്കണമെന്നും നിലവിലുള്ള ബാധ്യതകൾ കൊടുത്തുതീർക്കാൻ സർക്കാർ ഉചിതമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം റിപ്പോർട്ടിൽ നിർദേശമുണ്ട്.

സർക്കാർ നിശ്ചയിക്കുന്ന മുൻഗണനപ്രകാരം നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കണം. പദ്ധതികളുടെ പൂർത്തീകരണത്തിന് ചെലവാകുന്ന പണം ബജറ്റിൽ മൂലധന ചെലവായി വകയിരുത്തി നൽകണമെന്നും കിഫ്ബി വിദഗ്ധസമിതിയുടെ ശിപാർശയുണ്ട്. കിഫ്ബിയുടെ കടബാധ്യതകൾ ചെലവ് കുറഞ്ഞ ബാധ്യതയായി പരിവർത്തനപ്പെടുത്തണമെന്നും നിർദേശമുണ്ട്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതിയാണ് പഠനം നടത്തിയത്. ഫെഡറൽ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ നിലേഷ് വികംസി, ഇന്ത്യൻ അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് മുൻ ഉദ്യോഗസ്ഥയും സിഎജി മുൻ ഓഡിറ്റ് ബോർഡ് ഡയറക്ടറുമായ എച്ച്. സുബ്ബലക്ഷ്മി, മുൻ കേന്ദ്ര റവന്യൂസെക്രട്ടറി തരുൺ ബജാജ് എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags