Vazhchayugam

Live News

‘ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ വന്‍ മയക്കുമരുന്ന് ശേഖരം

വിമാനത്താവളങ്ങളും വിശുദ്ധ നഗരങ്ങളും ആക്രമിക്കുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി സൗദി മന്ത്രിസഭായോഗം

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്‌, കൃത്യത്തിൽ രണ്ട് പേർക്ക് കൂടി പങ്കെന്ന് അന്വേഷണ സംഘം

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogKeralaസിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.

ഹര്‍ജിക്കാരനായ കെ എം ഷാജഹാനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. കോടതി അലക്ഷ്യ നടപടി നേരിടുന്നയാളാണ് ഷാജഹാനെന്നും വിശ്വാസ്യതയുള്ള ഹര്‍ജിക്കാരന്‍ അല്ലെന്നും കോടതിയില്‍ അറിയിച്ചു. പൊതുതാല്പര്യ സ്വഭാവമുള്ള ഹര്‍ജിയാണ് എന്ന് എജി അറിയിച്ചു. സിംഗിള്‍ ജഡ്ജിന് മുന്‍പാകെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.

കോടതി ഉത്തരവ് ഇല്ലെങ്കിലും സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സിന് കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുതര കുറ്റമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിനെ എതിര്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

നിങ്ങള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണുള്ളത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നെ എന്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്ന് ലളിത കുമാരി കേസില്‍ പറഞ്ഞിട്ടുണ്ട് എന്ന് എജി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാരിന് എതിരെന്ന് ചൂണ്ടിക്കാട്ടിയ കോടതി. എന്നിട്ട് എന്തുകൊണ്ടാണ് അപ്പീല്‍ നല്‍കാതെ ഇരുന്നത് എന്ന് സര്‍ക്കാരിനോട് ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags